മരുന്നുകള്‍ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാനൊരുങ്ങി സൗദി. നവംബര്‍ ഒന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരിക. സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയോ സൗദിയില്‍ നിന്ന് പോവുകയോ ചെയ്യുന്ന രോഗികള്‍ ലഹരി അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കള്‍ അടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ക്ക് ക്ലിയറന്‍സ് പെര്‍മിറ്റ് നേടേണ്ടതുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് പോര്‍ട്ട്‌സ്(മവാനി) അറിയിച്ചു.
മരുന്നുകള്‍ വെളിപ്പെടുത്തി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം നേടണം. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പതിവായി കഴികുന്ന ചില മരുന്നുകളില്‍ വേദനാ സംഹാരിയായും മാനസികരോഗ ചികിത്സയ്ക്ക് അടക്കം മറ്റിടങ്ങളില്‍ നല്‍കുന്നവയില്‍ ചിലതൊക്കെ അവയിലടങ്ങിയ ലഹരിയുടെ തോതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയില്‍ നിരോധനമുണ്ട്.