ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. 69 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്കാണ് ഭൂചലനമുണ്ടായതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍ നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) അറിയിച്ചു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.