അവൽ മിൽക്ക് ഒരു ഗ്ലാസ് കുടിച്ചാൽ മതി വയറു നിറയും

By: 600007 On: Sep 29, 2025, 12:22 PM

 

 

 

നല്ല കിടിലന്‍ രുചിയില്‍ നമുക്ക് ഒരു കിടിലന്‍ അവല്‍ മില്‍ക്ക് തയ്യാറാക്കിയാലോ ? കുട്ടികള്‍ക്ക് ഇത് ഉറപ്പായും ഇഷ്ടമാകും. 

ചേരുവകൾ 

തണുത്ത പാല്‍ – 1 കപ്പ് നന്നായി വറുത്ത അവല്‍ മ്പ കപ്പ് ചെറുപഴം 23 എണ്ണം പഞ്ചസാര 1 1/2 ടേബിള്‍ സ്പൂണ്‍ കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിള്‍ സ്പൂണ്‍ ബിസ്‌ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്) കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാന്‍

 തയാറാക്കുന്ന വിധം 
പാലില്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക.പഴം ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക അതിന് മുകളിലായി വറുത്ത അവല്‍, നിലക്കടല (കപ്പലണ്ടി), ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ക്കുക.അതിന് മുകളില്‍ പാല്‍ ഒഴിച്ചു കൊടുക്കുക. വീണ്ടും എല്ലാ ചേരുവകളും ഗ്ലാസിലേക്ക് ഇടുക.ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിച്ച ശേഷം കഴിക്കാം.