ടിം ഹോർട്ടൺസ് ഫ്രാഞ്ചൈസി മാനേജർ ഉൾപ്പെട്ട വിവാഹ തട്ടിപ്പ് കേസിൽ അന്വേഷണം ആരംഭിച്ച് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ്

By: 600110 On: Sep 29, 2025, 10:11 AM

ടിം ഹോർട്ടൺസ് ഫ്രാഞ്ചൈസി മാനേജർ ഉൾപ്പെട്ട വിവാഹ തട്ടിപ്പ് കേസിൽ അന്വേഷണം ആരംഭിച്ച് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP). കൗമാരക്കാരിയായ ഒരു പെൺകുട്ടിക്ക് കാമുകന് കാനഡയിൽ സ്ഥിരതാമസം നേടാൻ സഹായിക്കുന്നതിനായി വലിയൊരു തുക പ്രതിഫലം വാഗ്ദാനം ചെയ്തതായാണ് ആരോപണം. എഡ്വേഡ് കൗണ്ടിയിലെ  ടിം ഹോർട്ടൺസ് മാനേജർ വിവാഹ ഓഫർ സ്വീകരിക്കാൻ $20,000 വാഗ്ദാനം ചെയ്തെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്.  

വെല്ലിംഗ്ടണിലെ ടിം ഹോർട്ടൺസ് ശാഖയിലെ മാനേജർ ആണ്  17 കാരിയായ ജീവനക്കാരിയെ തൻ്റെ 25 കാരനായ സഹോദരൻ്റെ ഗേൾഫ്രണ്ട് ആകാൻ പ്രേരിപ്പിച്ചെന്നാണ് ആരോപണം. കാനഡയിൽ Permanent Residency  ലഭിക്കുന്നതിനായിരുന്നു ഇത്. 20,000 ഡോളർ ഓഫർ നൽകിയതായും വിവരമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്  മാരേജ് ഫ്രോഡ് കേസിൽ അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെ ടിം ഹോർട്ടൺസ്  വനിതാ മാനേജറെ പിരിച്ചുവിട്ടു. ആരോപണ വിധേയയായ മാനേജർ ബ്രാംപ്ടണിലേക്ക് മടങ്ങിയതായാണ്  വിവരം. 17കാരിയുടെ അമ്മാവനാണ് മാനേജരിൽ നിന്നു കിട്ടിയ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ  പൊലീസിന് പരാതി നൽകിയത്.