ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുന്നു; നവംബര്‍ 2ന് കാനഡയില്‍ ക്ലോക്കുകള്‍ പിന്നിലേക്ക് 

By: 600002 On: Sep 29, 2025, 8:18 AM

 

കാനഡയില്‍ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുകയാണ്. ക്ലോക്കുകള്‍ പിന്നോട്ട് തിരിക്കാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് കാനഡയിലെ താമസക്കാരെ ഓര്‍മിപ്പിക്കുകയാണ്. മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മുന്നോട്ടുനീങ്ങിയ കാനഡയിലെ ക്ലോക്കുകള്‍ നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് ഒരു മണിക്കൂര്‍ പിന്നിലേക്ക് മാറും. 2026 മാര്‍ച്ച് 8 നായിരിക്കും ഇനി ക്ലോക്കുകള്‍ മുന്നോട്ട് നീക്കുക. 

1908 മുതല്‍ കാനഡയിലുടനീളം ഡേലൈറ്റ് സേവിംഗ് ടൈം നിലവിലുണ്ട്. ഈ രീതി ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. സമയക്രമം സാധാരണ നിലയിലേക്ക് മാറുന്നത് സ്പ്രിംഗ് സമയമാറ്റം പോലെ ബുദ്ധിമുട്ടിള്ളതായിരിക്കില്ലെങ്കിലും ആളുകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ നിരവധി ചെറിയ തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 

2020 നവംബറില്‍ ഒന്റാരിയോയില്‍ ക്ലോക്കിന്റെ ദ്വവത്സരമാറ്റം അവസാനിപ്പിക്കാന്‍ ഫോര്‍ഡ് സര്‍ക്കാര്‍ ബില്‍ പാസാക്കിയിരുന്നു. അതുവഴി വര്‍ഷം മുഴുവന്‍ സാധാരണ സമയം തുടരാന്‍ സാധിക്കുന്നു. ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യകളും ഈ സമ്പ്രദായ ഉപേക്ഷിക്കാന്‍ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്. ക്യുബെക്ക് പ്രവിശ്യയില്‍ വര്‍ഷം മുഴുവനും സാധാരണ സമയം തുടരുന്നതിനാല്‍ ഈ സമയമാറ്റം ബാധകമല്ല.