ഓക്ക്‌വില്ലിൽ ഇന്ത്യൻ സിനിമാ പ്രദർശനത്തെ ലക്ഷ്യമാക്കി ആക്രമണം. ഓക്ക്‌വില്ലിൽ പ്രവർത്തിക്കുന്ന Film.ca Cinemas ആണ് തീയിട്ടത്. സിസിടിവി ദൃശ്യങ്ങളിൽ, കറുത്ത വസ്ത്രവും മാസ്കും ധരിച്ച രണ്ട് പേർ ജെറി കാനുകളിൽ കൊണ്ടുവന്ന പെട്രോൾ, ഹാളിൻ്റെ മുൻവാതിലിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പെട്ടെന്ന് തന്നെ പടർന്ന് മുൻവാതിൽ ഭാഗം മുഴുവൻ കത്തി.
സംഭവസമയത്ത് ഹാളിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. ഹാളിൻ്റെ പ്രവേശന കവാടത്തിൽ പുക, തീപിടിത്തം എന്നിവ കാരണം നാശനഷ്ടമുണ്ടായി. എന്നാൽ, എല്ലാ സിനിമാ പ്രദർശനങ്ങളും പതിവു പോലെ തുടരുമെന്ന് മാനേജ്മെൻ്റ് വ്യക്തമാക്കി. തെലുങ്ക് ചിത്രം They Call Him OGയുടെ പ്രദർശനമാണ് പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സംശയമുണ്ട്. എന്നാൽ ഭീരുത്വപരമായ ആക്രമണങ്ങൾ കൊണ്ട് ഇതിനെ തടുക്കാൻ കഴിയില്ലെന്നും, Film.ca സിഇഒ ജെഫ് നോൾ പ്രതികരിച്ചു. സംഭവം സംബന്ധിച്ച് ഹാൾട്ടൺ റീജിയണൽ പോലീസ് അന്വേഷിക്കുന്നുണ്ട്. തീയേറ്ററിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.