മഴ വെള്ളം ഒഴുകി പകാതെ അത് ശേഖരിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുക്കാനുള്ള നൂതന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കോക്ക് കാനഡ ബോട്ട്‌ലിംഗ്. കാനഡയിലെ ബീവറേജ് മാനുഫാക്ച്വറിംഗ്, ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ കോക്ക് കാനഡ ബോട്ട്‌ലിംഗ് ഗ്രീന്‍ കാല്‍ഗറിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്. കമ്പനിയുടെ 500 ലധികം കോണ്‍സെന്‍ട്രേറ്റ് കണ്ടെയ്‌നറുകള്‍, ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും നിലനില്‍ക്കുന്നതുമായ റെയിന്‍ ബാരലുകളാക്കി മാറ്റുന്നതിനായി സംഭാവന ചെയ്തിരിക്കുകയാണ്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന ബാരലുകളാണ് ഇവ.
ഈ ബാരലുകള്‍ മഴവെള്ളം ലാഭിക്കാനും, ജല ഉപഭോഗം കുറയ്ക്കാനും, വരള്‍ച്ചയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്താനും, വെള്ളപ്പൊക്കം തടയാനുള്ള ശേഷി ശക്തിപ്പെടുത്താനും കാല്‍ഗറിയിലെ താമസക്കാരെ സഹായിക്കുന്നു. ഓരോ ബാരലിനും 208 ലിറ്റര്‍ വെള്ളം വരെ സംഭരിക്കാന്‍ ബാരലിന് കഴിയും. ഇത് കാല്‍ഗറിയിലുള്ളവര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 3,400 ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ സഹായിക്കുന്നു. ഇത് കാല്‍ഗറിയിലെ ജലവിതരണ സംവിധാനത്തിലെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നു. ബാരലുകള്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ നഗരത്തിലുള്ള വീടുകളില്‍ അവ 10 വര്‍ഷത്തിലധികം നിലനില്‍ക്കും.