ഒക്ടോബര്‍ 1 മുതല്‍ ബീസി ഹൈവേകളില്‍ വിന്റര്‍ ടയറുകള്‍ നിര്‍ബന്ധം 

By: 600002 On: Sep 27, 2025, 12:33 PM

 


വിന്റര്‍ സീസണ്‍ അടുത്തുവരികയാണ്. ഈ സമയത്ത് ഹൈവേകളില്‍ വിന്റര്‍ ടയറുകള്‍ നിര്‍ബന്ധമാണെന്ന് ബ്രിട്ടീഷ് കൊളംബിയ സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 1 ബുധനാഴ്ച മുതല്‍ നിരവധി പ്രധാന റൂട്ടുകളിലൂടെ ഓടുമ്പോള്‍ വിന്റര്‍ ടയറുകള്‍ ഉണ്ടെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 30 വരെ ഈ നിയമം നീണ്ടുനില്‍ക്കും. 

അതേസമയം, ബീസി മുനിസിപ്പാലിറ്റികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ ഹൈവേ റെഗുലേഷനുകളില്‍ നിന്ന് വ്യത്യസ്തമായ വിന്റര്‍ ടയര്‍ ബൈലോകളോ നിയമങ്ങളോ ഉണ്ടായിരിക്കുമെന്ന് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് വിശദീകരിക്കുന്നു. ലോവര്‍ മെയിന്‍ലാന്‍ഡിനും സൗത്ത്ഈസ്‌റ്റേണ്‍ വാന്‍കുവര്‍ ഐലന്‍ഡിനും പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ മിക്ക ഹൈവേകളിലും വിന്റര്‍ ടയറുകള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.