ആല്‍ബെര്‍ട്ടയിലുണ്ടായ മൗണ്ടെയ്ന്‍ ബൈക്കിംഗ് അപകടത്തില്‍ എഡ്മന്റണിലെ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യനായ ഡോ. ഡാരന്‍ മാര്‍ക്ക്‌ലാന്‍ഡ്(54) മരിച്ചു. സെപ്റ്റംബര്‍ 21 ന് നോര്‍ഡെഗിന് സമീപമമുണ്ടായ അപകടത്തിലാണ് ഡോക്ടറുടെ ജീവന്‍ പൊലിഞ്ഞത്.
20 വര്‍ഷമായി സെന്‍ട്രല്‍ എഡ്മന്റണിലെ റോയല്‍ അലക്‌സാണ്ട്ര ആശുപത്രിയില്‍ ഐസിയു ഡോക്ടറായും നെഫ്രോളജി സ്‌പെഷ്യലിസ്റ്റുമായും പ്രവര്‍ത്തിക്കുന്നു. ആശുപത്രിയിലേക്ക് നോര്‍ത്ത് സസ്‌ക്കാച്ചെവന്‍ റിവറിലൂടെ പതിവായി ബൈക്ക് ഓടിച്ചും കാനോയിംഗ് ചെയ്തുകൊണ്ടുമാണ് അദ്ദേഹം പോയിക്കൊണ്ടിരുന്നത്. തന്റെ വീട്ടില്‍ നിന്ന് സീനിയര്‍ വില്‍ഫ്രഡ് ലോറിയര്‍ ബോട്ട് ലോഞ്ചിലേക്ക് ബൈക്കിന് പിറകില്‍ കനോ പോര്‍ട്ട് ചെയ്താണ് രണ്ട് മണിക്കൂര്‍ യാത്ര നടത്തിയത്.
മാര്‍ക്ക്‌ലാന്‍ഡിന്റെ മരണത്തില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടക്കമുള്ള നിരവധി രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ രംഗത്തുള്ള പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹത്തെ ആദരിക്കുന്നതിനും അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാര്‍ക്ക്‌ലാന്‍ഡ് പങ്കെടുത്തുകൊണ്ടിരുന്ന അനൗപചാരിക കോഫി ഗാതറിംഗ് പരിപാടിയിലേക്ക് കമ്മ്യൂണിറ്റി അംഗങ്ങളെയും മാധ്യമങ്ങളെയും ക്ഷണിച്ചു.