ഓൺലൈൻ പരിശീലന സംവിധാനത്തിൻ്റെ ദൌർബല്യങ്ങൾ തുറന്നു കാട്ടി വളർത്തു നായയുടെ ലൈസൻസ്

By: 600110 On: Sep 26, 2025, 12:56 PM

എഡ്മണ്ടണിൽ ഡിഫൻസീവ് ഡ്രൈവിംഗ് കോഴ്സ് പാസായി ഒരു വളർത്തു നായ.  ഓൺലൈൻ ട്രെയിനിംഗ് സംവിധാനങ്ങളിൽ പരിശോധനാ പോരായ്മകൾ ഉണ്ടെന്ന് തെളിയിക്കാൻ, Cognisense എന്ന കമ്പനി നടത്തിയ പരീക്ഷണം ഇപ്പോൾ വാർത്തയായിരിക്കുകയാണ്.

കമ്പനിയുടെ ഉടമയുടെ ഒമ്പത് വയസ്സുള്ള ഫീബി എന്ന പഗ് നായയെ, ആൽബെർട്ട മോട്ടോർ അസോസിയേഷൻ നടത്തുന്ന ഡിഫൻസീവ് ഡ്രൈവിംഗ് കോഴ്സിൽ രജിസ്റ്റർ ചെയ്തു. അത്ഭുതകരമായി, നായ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. തിരിച്ചറിയൽ പരിശോധന ശരിയായി നടക്കുന്നില്ലെന്ന് കാണിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം എന്ന് Cognisense മാനേജിംഗ് ഡയറക്ടർ റോബർട്ട് ഡേ വ്യക്തമാക്കി. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, ആൽബെർട്ടയിലെ ഓൺലൈൻ പരിശീലന സംവിധാനങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ആൽബെർട്ട ട്രാൻസ്പോർട്ടേഷൻ്റെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഡിഫൻസീവ് ഡ്രൈവിംഗ് കോഴ്സ്  നടത്തുന്നതെന്ന്ന്നു ആൽബർട്ട മോട്ടോർ അസോസിയേഷൻ പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ സംവിധാനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വേണോ എന്ന കാര്യം ആലോചിക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു.