ഗർഭിണികൾ ടൈലനോളിൻ്റെ ഉപയോഗം കുറയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Sep 23, 2025, 3:10 PM

വീണ്ടും വിവാദ പ്രസ്താവനയുമായി  അമേരിക്കൻ പ്രസിഡൻ് ഡോണൾഡ് ട്രംപ്. പനി കുറയ്ക്കാനും വേദനസംഹാരിയായും യു എസിൽ ഉപയോഗിക്കുന്ന ടൈലനോൾ എന്നറിയപ്പെടുന്ന പാരസെറ്റമോൾ കുട്ടികളിൽ ഓട്ടിസം സാധ്യത വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ വാദം. അതിനാൽ ഗർഭിണികൾ പാരസെറ്റമോൾ ഉപയോഗം കുറയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

യുഎസ് ഹെൽത്ത് ആൻ്റ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറിൻ്റെ നേതൃത്വത്തിൽ മാസങ്ങളോളം നടത്തിയ പഠനം ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ വാദം. ഞാനൊരു ഡോക്ടറല്ല, പക്ഷേ ഞാൻ എൻ്റെ അഭിപ്രായം പറയുകയാണെന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. ടൈലനോൾ കഴിക്കുന്നത് നല്ലതല്ല, എല്ലാ ഗർഭിണികളും ഈ മരുന്ന് ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടർമാരുമായി സംസാരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഗർഭിണികൾക്ക് അസഹനീയമായ പനി ഉണ്ടെങ്കിൽ മാത്രം മരുന്ന് കഴിക്കുക അല്ലെങ്കിൽ സഹിക്കാൻ ശ്രമിക്കണമെന്നും ട്രംപ് പറഞ്ഞു. അതേ സമയം ഈ വാദങ്ങൾക്ക് അദ്ദേഹം വൈദ്യശാസ്ത്രപരമായ തെളിവുകളൊന്നും നൽകിയില്ല.