ഒക്ടോബര്‍ 1 മുതല്‍ കാനഡയിലെ വിവിധ പ്രവിശ്യകളില്‍ വര്‍ധിപ്പിച്ച മിനിമം വേതന നിരക്ക് നിലവില്‍ വരികയാണ്. എന്നാല്‍ 2018 ന് ശേഷം ഇതുവരെ മിനിമം വേതനം ഉയര്‍ത്താത്ത ഏക പ്രവിശ്യയായി മാറിയിരിക്കുകയാണ് ആല്‍ബെര്‍ട്ട. ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്നത് ആല്‍ബെര്‍ട്ടയിലായിരിക്കും.
ഒരു കാലത്ത് മിനിമം വേതനത്തില്‍ മുന്‍പന്തിയിലായിരുന്നു പ്രവിശ്യ. 2018 ല്‍ എന്‍ഡിപി സര്‍ക്കാര്‍ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി വര്‍ധിപ്പിച്ചതാണ് അവസാനത്തെ പരിഷ്‌കരണം. അടുത്തമാസം മുതല്‍ സസ്‌ക്കാച്ചെവനിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറില്‍ നിന്നും 15.35 ഡോളറായി വര്‍ധിപ്പിക്കും. ഇതോടെ ആല്‍ബെര്‍ട്ട ദേശീയ റാങ്കിംഗില്‍ ഏറ്റവും താഴെയാകും.