റോയൽ കനേഡിയൻ നേവിയിൽ ഇപ്പോഴും നിയമന പ്രതിസന്ധിയുണ്ടെന്ന് വൈസ്-അഡ്മിറൽ ആംഗസ് ടോപ്പ്ഷി

By: 600110 On: Sep 22, 2025, 10:14 AM

റോയൽ കനേഡിയൻ നേവിയിൽ ഇപ്പോഴും നിയമന പ്രതിസന്ധിയുണ്ടെന്ന് വൈസ്-അഡ്മിറൽ ആംഗസ് ടോപ്പ്ഷി.  റോയൽ കനേഡിയൻ നേവിയുടെ റിക്രൂട്ട്മെൻ്റെ പ്രതിസന്ധി ഇപ്പോഴും മറികടന്നിട്ടില്ലെന്നും ഇനിയുള്ള നാലു മുതൽ അഞ്ചു വർഷം വരെ വളരെ കഠിനമായിരിക്കുമെന്നും വൈസ്-അഡ്മിറൽ  പറഞ്ഞു. രണ്ട് വർഷം മുൻപ് തന്നെ റിക്രൂട്ട്മെൻ്റെ പ്രതിസന്ധിയിലാണ്  എന്നും സേന വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ സേന പല ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെടുമെന്നും  അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.  

ചില മേഖലകളിൽ പുരോഗതിയുടെ സൂചനകൾ കാണുന്നുവെന്നും ടോപ്പ്ഷി പറഞ്ഞു. ഒരു വർഷത്തെ Naval Experience Program പുതിയ റിക്രൂട്ടുകളെ ആകർഷിക്കാനും അവരെ കരിയറിൽ തുടരാൻ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, നേവിക്ക് ഇപ്പോഴും ഐ.ടി. വിദഗ്ധരും മറൈൻ ടെക്നീഷ്യൻമാരും കുറവാണ്. മറൈൻ ടെക്നീഷ്യന്മാരുടെ കുറവ് കാരണം ചിലപ്പോൾ കപ്പലുകൾക്ക് തുറമുഖത്ത് നിന്ന് പുറപ്പെടാനാകാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഈ വർഷം ലക്ഷ്യം വച്ചതിൽ ഏകദേശം 70 ശതമാനം റിക്രൂട്ട്മെൻ്റ് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ  ആ ലക്ഷ്യം യഥാർത്ഥ ആവശ്യത്തിൻ്റെ പകുതിയോളം മാത്രമാണ്  എന്നും ടോപ്പ്ഷി വ്യക്തമാക്കി.