സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ബ്യൂട്ടി ടിപ്സുകൾ ഇന്ന് കാണാറുണ്ട്. അതുപോലെ തന്നെ ഒരുപാട് സ്കിൻ കെയർ പ്രൊഡക്ടുകളും, ബ്യൂട്ടി പ്രൊഡക്ടുകളും പല ഇൻഫ്ലുവൻസർമാരും പരിചയപ്പെടുത്താറുമുണ്ട്. സ്വന്തം ചർമ്മത്തെ കുറിച്ച് ധാരണയില്ലാതെ ഇതെല്ലാം ഉപയോഗിച്ച് നോക്കുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ഉണ്ട്. ഇതൊരു പുതിയ സംസ്കാരവും ശീലവുമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നമ്മുടെ ചർമ്മം പലപ്പോഴും സെൻസിറ്റീവായിരിക്കും. അതിനാൽ, നോക്കിയും കണ്ടും വേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. അത്തരത്തിലൊരു മുന്നറിയിപ്പ് നൽകുകയാണ് ഒരു ഡെർമറ്റോളജിസ്റ്റ്.
'ബിയോണ്ട് സോപ്പ്' (Beyond Soap: The Real Truth About What You Are Doing to Your Skin and How to Fix It for a Beautiful, Healthy Glow) എന്ന പുസ്തകത്തിന്റെ രചയിതാവും 'സ്കിൻ ടു ഇറ്റ്' പോഡ്‌കാസ്റ്റിന്റെ കോ-ഹോസ്റ്റുമായ ഡോ. സാൻഡി സ്കോട്ട്‌നിക്കിയാണ് ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം പല പ്രൊഡക്ടുകളുടേയും ഉപയോഗം ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും അതുമായി സമീപിക്കുന്ന യുവാക്കളുടെ എണ്ണം വർധിച്ച് വരികയാണ് എന്നുമാണ് ഡോ. സാൻഡി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞത്.
ജെൻ സി ആയിട്ടുള്ളവരിലാണ് ഈ പ്രശ്നം ഏറ്റവുമധികം കാണുന്നത് എന്നും അവരാണ് ഈ പ്രൊഡക്ടുകളെല്ലാം പരീക്ഷിച്ച് നോക്കുന്നത് എന്നും സാൻഡി പറയുന്നു. കൗമാരത്തിന്റെ അവസാനത്തിനും 30 -ന്റെ തുടക്കം വരെയുമുള്ള സ്ത്രീകൾക്ക് മുഖത്തെ ചർമ്മത്തിൽ ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയൊക്കെ കണ്ടുവരുന്നു. പെട്ടെന്ന് ചർമ്മത്തിന് മാറ്റമുണ്ടായി എന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇതിന്റെ യഥാർത്ഥ കാരണം ഓൺലൈനിൽ കാണുന്ന ട്രെൻഡിംഗായിട്ടുള്ള ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗമാണ് എന്നും ഡോ. സാൻഡി പറയുന്നു.