ആഢംബര കാറുകള്‍ വഞ്ചനപരമായി വില്‍പ്പന നടത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി റിച്ച്മണ്ട് ആര്‍സിഎംപി. ഇത്തരം തട്ടിപ്പ് മണി മ്യൂളിലേക്ക് നയിക്കുന്നുവെന്നും നിരപരാധികളായ ഇരകളെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കാരണമാകുന്നുവെന്നും പോലീസ് പറഞ്ഞു. വിദേശത്ത് ഉയര്‍ന്ന ഡിമാന്‍ഡുള്ള ആഡംബര വാഹനങ്ങള്‍ വാങ്ങുകയും കയറ്റുമതി ചെയ്യുകയും അതുവഴി പണം സമ്പാദിക്കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം നിയമവിരുദ്ധമായി കൈമാറുകയാണ് ഇതുവഴി ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അന്വേഷകര്‍ പറയുന്നതനുസരിച്ച്, ഒരു തേര്‍ഡ് പാര്‍ട്ടി വഴി വാഹനത്തിന് ധനസഹായം നല്‍കുകയും, അത് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും, പിന്നീട് മറ്റെവിടെങ്കിലും സൂക്ഷിക്കാന്‍ കൈമാറുകയും ചെയ്യുന്നു.
എന്നാല്‍ താമസിയാതെ, വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുകയും ഇത് സംബന്ധിച്ച് ഐസിബിസിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇരകള്‍ പണമിടപാടിന്റെ ഒരു രൂപമെന്ന നിലയില്‍ അറിയാതെ തന്നെ ഒരു ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയാണെന്ന് റിച്ച്മണ്ട് ആര്‍സിഎംപി പ്രോപ്പര്‍ട്ടി ക്രൈം യൂണിറ്റിലെ കോര്‍പ്പറല്‍ റയാന്‍ ലീ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റവാളികള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി സമ്പാദിച്ച പണം കൈമാറ്റം ചെയ്യുന്നയാളാണ് പണമിടപാടുകാരന്‍. പണത്തിന് പകരം വാഹനങ്ങളാണ് ഇടപാടിനായി ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ ഇവര്‍ മാറ്റുന്നു. മോഷണം മറച്ചുപിടിച്ച് ഇവ പ്രാദേശിക തലത്തില്‍ വീണ്ടും വില്‍ക്കാനോ വിദേശത്തേക്ക് കയറ്റിഅയക്കുകയോ ആണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ ആധികാരികമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം മുന്നോട്ടുപോകണമെന്നും പോലീസ് അറിയിച്ചു.