സ്കൈ ഡൈവിംഗ് യുവാക്കൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന ധാരണയുണ്ടെങ്കില്‍ മാറ്റിക്കോളൂ. അങ്ങ് ദുബായിൽ വച്ച് 13,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു മലയാളി സ്ത്രീ. കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് ഈ നേട്ടം കൈവരിച്ചത്. അടുത്തിടെ മകനെ കാണാനായി ദുബായില്‍ പോയപ്പോഴാണ് ലീല ജോസ് 13,000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയത്. തന്‍റെ ആഗ്രഹം പറഞ്ഞപ്പോൾ ആദ്യം ആരും അത് കാര്യമായെടുത്തില്ലെന്നും എന്നാല്‍ ആ ആഗ്രഹം സാധിച്ചപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടെന്നും ലീലാ ജോസഫ് പറയുന്നു.
ഇതോടെ കേരളത്തിൽ നിന്ന് സ്കൈ ഡൈവിംഗിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ലീല ജോസഫ് മാറി. സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സാധാരണ സംഭാഷണത്തിനടെയാണ് എല്ലാം തുടങ്ങിയതെന്ന് ലീല പറയുന്നു. തന്‍റെ ആഗ്രഹം ആദ്യം പറഞ്ഞപ്പോൾ ആരും അത് കാര്യമായി എടുത്തില്ല. പലരും പ്രായം പറഞ്ഞ നിരുത്സാഹപ്പെടുത്തി. പക്ഷേ, സ്കൈഡൈവിംഗ് ചെയ്യണമെന്ന് അവര്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു. അങ്ങനയൊണ് കഴിഞ്ഞ മാസം മകനെ കാണാനായി ദുബായിലേക്ക് പോയപ്പോൾ, മകന്‍ അവിടെ ഡൈവിംഗ് സ്ലോട്ട് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. പക്ഷേ ലീല ഞെട്ടിയത് പിന്നെയായിരുന്നു. കാരണം ആ സ്ലോട്ട് മകന് വേണ്ടിയായിരുന്നില്ല. മറിച്ച് ലീലയ്ക്ക് വേണ്ടിയായിരുന്നു