കാനഡയിൽ തൊഴിലില്ലായ്മാ സഹായം ഏറ്റുവാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

By: 600110 On: Sep 19, 2025, 2:53 PM

 

കാനഡയിൽ തൊഴിലില്ലായ്മാ സഹായം ഏറ്റുവാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്.  ഫെബ്രുവരി 2022-ന് ശേഷം തൊഴിലില്ലായ്മാ ഇൻഷുറൻസ് (EI) സഹായം സ്വീകരിക്കുന്ന കാനഡക്കാരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തി.  സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 ജൂലായിൽ സഹായം ഏറ്റുവാങ്ങുന്നവരുടെ എണ്ണം മുൻമാസത്തേക്കാൾ 1.2% ഉയർന്നു. ഈ വർഷം മാത്രം 64,000 പേർ അധികമായി EI സഹായം വാങ്ങിയിട്ടുണ്ട്. ആകെ 13.2% വർധനവ് രേഖപ്പെടുത്തി.

തൊഴിൽ വിപണി യു.എസ്. തീരുവകളുടെ ആഘാതത്തിൽ തളർന്നതോടെ തൊഴിലില്ലായ്മ നിരക്ക് 7.1% ആയി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ റിപ്പോർട്ട് .  25–54 വയസ്സുള്ള സ്ത്രീകളാണ് സഹായം വാങ്ങുന്നവരിൽ കൂടുതൽ.  യു.എസ്. ഇറക്കുമതി തീരുവകളുടെ ആഘാതം മൂലം തൊഴിൽ വിപണി വേഗത്തിൽ തളർന്നതും, അതിനെ തുടർന്ന് ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകൾ കുറയ്ക്കേണ്ട സാഹചര്യം വന്നതും പ്രധാന കാരണങ്ങളായി കാണപ്പെടുന്നു. ജൂലൈ - ആഗസ്ത് മാസങ്ങളിൽ കാനഡയിൽ 100,000-ത്തിലധികം തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് 7.1% ആയി ഉയർന്നു. ജൂലൈയിൽ വിദ്യാഭ്യാസം, നിയമം, സാമൂഹിക സേവനം, കമ്മ്യൂണിറ്റി, സർക്കാർ സേവന മേഖലകളിൽ ജോലി ചെയ്തിരുന്നവരിലാണ് തൊഴിലില്ലായ്മാ സഹായം വാങ്ങുന്നവരുടെ എണ്ണം ഏറ്റവും കൂടുതലായി ഉയർന്നത്