വിദ്വേഷരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാക്കാൻ കനേഡിയൻ സർക്കാർ.
ഭീകരസംഘടനകളുടേയും വിദ്വേഷ ഗ്രൂപ്പുകളുടേയും ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കാൻ ലിബറൽ സർക്കാർ നിയമം കൊണ്ടുവരുന്നു. മന്ത്രി ഷോൺ ഫ്രേസർ വെള്ളിയാഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കും.
ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ഡേ കെയറുകൾ എന്നിവിടങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നതും ഭീഷണിപ്പെടുത്തലും കുറ്റമായി കണക്കാക്കും. ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകളുടെ പതാകകൾ ഉയർത്തുന്ന സംഭവങ്ങളെ തുടർന്ന് ജൂത സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വീട്ടിൽ സ്വകാര്യമായി ചിഹ്നങ്ങൾ സൂക്ഷിക്കുന്നതോ പ്രദർശിപ്പിക്കുന്നതോ കുറ്റകരമാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഹേറ്റ് ക്രൈമിന് വ്യക്തമായ നിയമനിർവചനം നൽകാനും, കുറ്റം ചുമത്താൻ ഇനി അറ്റോർണി ജനറലിന്റെ സമ്മതം വേണ്ടെന്ന വ്യവസ്ഥ ഒഴിവാക്കാനുമാണ് തീരുമാനം.