കുതിച്ചുയരുന്ന മുനിസിപ്പല്‍ ചെലവ് ബീസിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിക്കുന്നു: ബിസിനസ് കൗണ്‍സില്‍ 

By: 600002 On: Sep 19, 2025, 12:52 PM

 


ബ്രിട്ടീഷ് കൊളംബിയയിലെ 78 ശതമാനം മുനിസിപ്പാലിറ്റികളും 2013 നും 2023 നും ഇടയില്‍ ജനസംഖ്യാ വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ ചെലവ് വര്‍ധിപ്പിച്ചതായി ബീസി ബിസിനസ് കൗണ്‍സില്‍(ബിസിബിസി) റിപ്പോര്‍ട്ട്. ഇത് 3.6 ബില്യണ്‍ ഡോളറിന്റെ അധിക ചെലവിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കുതിച്ചുയരുന്ന മുനിസിപ്പല്‍ ചെലവ് പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2010 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലൈ വരെ വീട്ടുടമസ്ഥരുടെ പ്രോപ്പര്‍ട്ടി ടാക്‌സ് 94 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. ഇത് പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടിയിലധികം വരും. കൂടാതെ, ദേശീയ തലത്തിലുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് ഇന്‍ഫ്‌ളേഷന്‍ നിരക്കിന്റെയും ഇരട്ടിയോളം വരും. 

ചെലവ് നിയന്ത്രിക്കുന്നതിന് ബിസിബിസി അഞ്ച് ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. മുനിസിപ്പല്‍ സ്‌പെന്‍ഡിംഗിന് ഗ്രോത്ത് ജനസംഖ്യയും പണപ്പെരുപ്പവും അടിസ്ഥാനമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഓഡിറ്റര്‍ ജനറലിനെ പുന: സ്ഥാപിക്കുക, സര്‍വീസ് ഇംപ്രൂവ്‌മെന്റിനായി വ്യക്തമായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുക, മുനിസിപ്പല്‍ റെസ്‌പോണ്‍സിബിളിറ്റികള്‍ അവലോകനം ചെയ്യുക, മെട്രോ വാന്‍കുവറിന്റെ ഭരണവും ചെലവും അവലോകനം ചെയ്യുക എന്നിവയാണ് ശുപാര്‍ശകള്‍.