ബീസിയില്‍ ചികിത്സ ലഭിക്കാതെ ആയിരക്കണക്കിന് രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Sep 19, 2025, 12:15 PM

 

മോണ്‍ട്രിയല്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട്(MEI), ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റി നല്‍കിയ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് പ്രകാരം, ബ്രിട്ടീഷ് കൊളംബിയയില്‍ ഏകദേശം 143,000 ആളുകള്‍ ചികിത്സ ലഭിക്കാതെ അത്യാഹിത വിഭാഗങ്ങള്‍ ഒഴിവാക്കിയതായി പറയുന്നു. ചികിത്സയ്ക്കായി അപേക്ഷ നല്‍കിയെങ്കിലും കാത്തിരിപ്പ് സമയം കൂടുതലായതിനാല്‍ മിക്കവരും എമര്‍ജന്‍സി റൂമുകള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

2024 ല്‍ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളില്‍ 5.5 ശതമാനം പേര്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയതായി കണ്ടെത്തിയെന്ന് എംഇഐയിലെ സാമ്പത്തിക വിദഗ്ധയായ ഇമ്മാനുവല്‍ ബി ഫൗബര്‍ട്ട് പറഞ്ഞു. കേസുകളിലെ തീവ്രത വ്യക്തമല്ലെന്നും മറ്റ് പ്രവിശ്യകളില്‍ നിന്നും വ്യത്യസ്തമായി ബീസി അത് ട്രാക്ക് ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. 

അതേസമയം, ചികിത്സ ലഭിക്കാതെ പോകുന്ന രോഗികളുടെ ദേശീയ ശരാശരിയായ 7.8 ശതമാനത്തേക്കാള്‍ താഴെയാണ് ബ്രിട്ടീഷ് കൊളംബിയയിലെ നിരക്ക് എന്നത് ശുഭസൂചനയാണെന്ന് ഫൗബര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കാനഡയില്‍ ഇക്കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയിലുള്ളത് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡാണ്. ബീസി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അഞ്ച് ശതമാനം ആളുകള്‍ ഇപ്പോഴും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.