പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി  അൽബർട്ട

By: 600110 On: Sep 18, 2025, 12:40 PM

 

പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോമുമായി  അൽബെർട്ട.  തൊഴിൽ അന്വേഷകരെയും തൊഴിലുടമകളെയും ബന്ധിപ്പിക്കുന്നതിനായാണ് അൽബെർട്ട സർക്കാർ വർക്‌ഫസ്റ്റ് അൽബെർട്ട (WorkFirst Alberta) എന്ന പുതിയ തൊഴിൽസേവന പ്ലാറ്റ്‌ഫോം ആരംഭിച്ചത്. 2026 മുതൽ തൊഴിലന്വേഷകർക്ക് തൊഴിലുടമകളുമായി ബന്ധപ്പെടാനും നിയമനങ്ങളിൽ കമ്പനികളെ പിന്തുണയ്ക്കാനും സഹായിക്കുന്ന പുതിയ സേവനങ്ങൾ ആരംഭിക്കും.

ബജറ്റിൽ നിന്നുള്ള 185 മില്യൺ ഡോളർ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ കരിയർ പ്ലാനിംഗ്, ഭിന്നശേഷിക്കാർക്കും മറ്റു തടസ്സങ്ങൾ നേരിടുന്നവർക്കുമുള്ള തൊഴിൽസൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും. കഴിഞ്ഞ വർഷം മാത്രം, 38,000-ത്തിലധികം പേർക്ക് പദ്ധതിയിലൂടെ തൊഴിൽ കണ്ടെത്താൻ സാധിച്ചു. 8,000 തൊഴിലുടമകൾക്കും പദ്ധതി പ്രയോജനകരമായി.  തൊഴിൽ സഹായം ലഭിച്ച 9,000 യുവാക്കളിൽ 75 ശതമാനം പേരും ജോലിയിൽ ചേരുകയോ വിദ്യാഭ്യാസം തുടരുകയോ ചെയ്തെന്നാണ് കണക്കുകൾ. ലോകത്ത് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ  സ്ഥലമാണ് ആൽബർട്ടയെന്ന് ഞങ്ങൾ അവകാശപ്പെടുന്നതായി മന്ത്രി ജേസൻ നിക്സൺ പറഞ്ഞു. അതിനായി, ഈ മേഖലയിലെ വാർഷിക നിക്ഷേപം ഏതാണ്ട് ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വർക് ഫസ്റ്റ് ആൽബർട്ട ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.