മന്ത്രിസഭയിൽ നിന്ന് രാജി വച്ച് ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്

By: 600110 On: Sep 17, 2025, 4:20 PM

ലിബറൽ മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വച്ച്  മന്ത്രിസഭയിൽ നിന്ന് പടിയിറങ്ങി. ഒപ്പം ദീർഘകാലം മന്ത്രിയായിരുന്ന അവർ ഫെഡറൽ രാഷ്ട്രീയം വിടാനുള്ള തൻ്റെ പദ്ധതികളെക്കുറിച്ചും സൂചന നൽകി. ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായിരുന്ന അവർ രാജി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങേയറ്റം നന്ദിയോടെയും അൽപ്പം സങ്കടത്തോടെയും ആണ് താൻ ഈ തീരുമാനമെടുത്തതെന്ന് അവർ കുറിപ്പിൽ പറഞ്ഞു.
അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നും ഫ്രീലാൻസ് വ്യക്തമാക്കി.

ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ശക്തി ആരും രാഷ്ട്രീയ പദവികൾ സ്ഥിരമായി വഹിക്കുന്നില്ല എന്നതാണ് എന്നും  12 വർഷത്തെ പൊതുജീവിതത്തിന് ശേഷം, മറ്റുള്ളവർക്ക് വഴിയൊരുക്കാനും പുതിയ വെല്ലുവിളികൾ സ്വയം തേടാനുമുള്ള ശരിയായ സമയമാണിതെന്നും അവർ കുറിച്ചു.  ഫ്രീലാൻസിൻ്റെ  വർഷങ്ങളായുള്ള  സേവനത്തിന് പ്രധാനമന്ത്രി മാർക്ക് കാർണി നന്ദി പറഞ്ഞു.  ഉക്രെയ്‌നിൻ്റെ പുനർനിർമ്മാണത്തിനായുള്ള കാനഡയുടെ പുതിയ പ്രത്യേക പ്രതിനിധിയായി ഫ്രീലാൻഡിനെ പ്രഖ്യാപിച്ചു