വിന്റര്‍ സീസണില്‍ ആല്‍ബെര്‍ട്ടയില്‍ താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രവചനം 

By: 600002 On: Sep 17, 2025, 9:31 AM

 


കാനഡയിലെ പ്രയറികളില്‍ ഭൂരിഭാഗങ്ങളിലും ശരാശരിയേക്കാള്‍ നേരിയ ശൈത്യകാലം പ്രവചിച്ച് ഓള്‍ഡ് ഫാര്‍മേഴ്‌സ് അല്‍മനാക്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ 2026 ലെ കനേഡിയന്‍ എഡിഷനിലാണ് പ്രവചനം നടത്തിയത്. കാല്‍ഗറി, എഡ്മന്റണ്‍ എന്നിവയുള്‍പ്പെടെയുള്ള സതേണ്‍ പ്രയറികളില്‍ താപനില ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ അവസാനത്തിലും, ഡിസംബര്‍  ഫെബ്രുവരി മാസങ്ങളില്‍ ആദ്യ ആഴ്ചയിലുമായിരിക്കും കൊടും തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. 

അതേസമയം, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചിക്കുമ്പോള്‍ മേഖലയിലുടനീളം മഞ്ഞുവീഴ്ച ശരാശരിയിലും താഴെയായിരിക്കാനാണ് സാധ്യതയെന്നും പറയുന്നു. അല്‍മനാക് പ്രവചനം പ്രകാരം, നവംബര്‍ അവസാനത്തിലും ഡിസംബര്‍ ആദ്യവുമായിരിക്കും ഏറ്റവും കൂടുതല്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്. 

കാനഡയുടെ മറ്റ് ഭാഗങ്ങളിലും കാലാവസ്ഥയുടെ വിവിധ ഭേദങ്ങള്‍ പ്രതീക്ഷിക്കാം. അറ്റ്‌ലാന്റിക് കാനഡയിലും സതേണ്‍ ബ്രിട്ടീഷ് കൊളംബിയയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗത്ത്ഈസ്‌റ്റേണ്‍ ഒന്റാരിയോയില്‍ സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് പ്രതീക്ഷിക്കുന്നത്.