വൈവിധ്യമാര്‍ന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് ആല്‍ബെര്‍ട്ട. അതില്‍ ഏറ്റവും കൗതുകകരമായ ജീവിയാണ് കണ്ണില്‍ നിന്നും രക്തം ചീറ്റുന്ന അപൂര്‍വ്വ ഇനം പല്ലികള്‍. ചെറിയ കൊമ്പുകളുള്ള പല്ലിക്ക് ചായക്കപ്പിന്റെ വലിപ്പമാണുള്ളത്. ഷോര്‍ട്ട്-ഹോണ്‍-ലിസാര്‍ഡ് എന്ന് വിളിക്കുന്ന ഈ വര്‍ഗം ആല്‍ബെര്‍ട്ടയിലെ ഏക തദ്ദേശീയ പല്ലി ഇനമാണ്. ഇവ വംശനാശ ഭീഷണി നേരിടുന്ന ജീവികളില്‍ ഉള്‍പ്പെട്ടവയാണ്.
സൗത്ത് സസ്‌ക്കാച്ചെവന്‍ നദിക്കരയിലുള്ള ആവാസവ്യവസ്ഥകളിലും, മെനിബേറീസ് ഹില്‍സ്, ചിന്‍ കൂലി/ ഫോര്‍ട്ടി മൈല്‍ കൂലി കോംപ്ലക്‌സ്, മില്‍ക്ക് റിവര്‍ എന്നിവടങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇവ അസാധാരണമായ പ്രതിരോധം തീര്‍ക്കുന്നതിന് പേരുകേട്ടതാണ്. കണ്ണില്‍ നിന്നും രക്തം ചീറ്റിയാണ് ശത്രുക്കളെ ഇവ പ്രതിരോധിക്കുന്നത്.
ഇവയുടെ കണ്ണിന് താഴെയുള്ള കലകളായ ഓക്കുലാര്‍ സൈനസുകളില്‍ രക്തം നിറച്ചാണ് പ്രതിരോധ സംവിധാനം സൃഷ്ടിക്കുന്നത്. ആസ്‌ക് നേച്ചര്‍ പ്രകാരം, കണ്ണുകളുടെ ഉപരിതലത്തില്‍ നിന്ന് പൊടിയും കണികകളും നീക്കം ചെയ്യുന്നതിനും ഈ രീതി ഇവ ഉപയോഗിക്കുന്നു. ആല്‍ബെര്‍ട്ടയില്‍ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്. 2022 ല്‍ നേച്ചര്‍ കണ്‍സര്‍വെന്‍സി ഓഫ് കാനഡ(NCC)യിലെ ഗവേഷകര്‍ എട്ട് പല്ലികളെ കണ്ടെത്തിയിരുന്നു. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് റെക്കോര്‍ഡ് എണ്ണമാണിത്.