ഓൺലൈൻ വഴി വ്യാജ കനേഡിയൻ വിസകളും മനുഷ്യക്കടത്ത് സേവനങ്ങളും വ്യാപകമാകുന്നു. വ്യാജ കനേഡിയൻ വിസകൾക്ക് 40,000 ഡോളർ വരെയും അതിർത്തി കടത്തി നൽകാൻ 4000 ഡോളർ വരെയുമാണ് കള്ളക്കടത്ത് ശൃംഖലകൾ ആവശ്യപ്പെടുന്നത്. യാതൊരു ഭയവും ഇല്ലാതെ ധിക്കാരപൂർവ്വമാണ് പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് സംബന്ധിച്ച് ഇവർ പരസ്യം ചെയ്തിരിക്കുന്നത്.
കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിലൂടെ രണ്ട് ദിശകളിലേക്കും മനുഷ്യക്കടത്ത്, കൂടാതെ കാനഡയിലേക്കുള്ള വ്യാജ ഇമിഗ്രേഷൻ വിസകൾ തുടങ്ങിയവ $40,000 വരെ വിലയ്ക്കാണ് വിൽക്കുന്നത്. അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഫെഡറൽ ഗവൺമെൻ്റ് 1.3 ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതിർത്തി സർ നിയമനം, 24 മണിക്കൂർ നിരീക്ഷണം, ഡ്രോണുകൾ, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ എന്നിവ വഴി അതിർത്തി കടന്നുള്ള നുഴത്തുകയറ്റം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. പക്ഷെ കള്ളക്കടത്തുകാരും വ്യാജ വിസ വിൽപ്പനക്കാരും കനേഡിയൻ കുടിയേറ്റ നിയമങ്ങൾ മറികടക്കുന്നത് തുടരുകയാണ്.
തുറന്ന മനുഷ്യക്കടത്ത് കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റെക്കോർഡ് ഉയരത്തിലെത്തുമെന്ന് സിബിഎസ്എ ഡാറ്റ വ്യക്തമാക്കുന്നു. ഓഗസ്റ്റ് പകുതിയോടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 70 കേസുകൾ രജിസ്റ്റർ ചെയ്തതായി സിബിഎസ്എ ഡാറ്റയിലുണ്ട്. 2021 ൽ ഒരു മാസം വെറും 2.5 കേസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 280 ശതമാനത്തിൻ്റെ വർധനവ്. കനേഡിയൻ അതിർത്തിയിൽ കള്ളക്കടത്ത് വളരെ വഷളായിരിക്കുന്നു എന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അടുത്തിടെ വ്യക്തമാക്കിയിരുന്നു.