മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി കാനഡ 

By: 600002 On: Sep 13, 2025, 2:33 PM

 


അവധിക്കാല യാത്രകള്‍ക്കായി മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. ഉയര്‍ന്ന തോതില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ മെക്‌സിക്കോയില്‍ നടക്കുന്നതിനാല്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ ട്രാവല്‍ അപ്‌ഡേറ്റില്‍ പറയുന്നു. മെക്‌സിക്കോയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും കനേഡിയന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കവര്‍ച്ച, അക്രമം, തട്ടിപ്പ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് വിനോദ സഞ്ചാരികളെയും മറ്റ് വിദേശികളെയും ലക്ഷ്യമിട്ട് മെക്‌സിക്കോയില്‍ നടക്കുന്നത്. യാത്രയ്ക്കിടെ സായുധ സംഘങ്ങള്‍ എത്തി ഭീഷണിപ്പെടുത്തി കവര്‍ച്ചയും അക്രമവും നടത്തുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അധികൃതര്‍ പറയുന്നു.   

യാത്രാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അഡൈ്വസറി സന്ദര്‍ശിക്കാം.