ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പുതിയ യുവ തൊഴിലാളികളെ നിയമിക്കാന്‍ സഹായിക്കുന്നതിന് പ്രോത്സാഹന പദ്ധതിയുമായി ആല്‍ബെര്‍ട്ട 

By: 600002 On: Sep 13, 2025, 11:53 AM

 


ജോലിയില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമുള്ള പ്രവിശ്യയിലെ യുവാക്കളെ ബിസിനസ് സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിനായി പുതിയ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. എട്ട് മില്യണ്‍ ഡോളറാണ് പ്രോത്സാഹന പദ്ധതിക്കായി നിക്ഷേപിക്കുന്നത്. 

ആല്‍ബെര്‍ട്ട യൂത്ത് എംപ്ലോയ്‌മെന്റ് ഇന്‍സെന്റീവിലേക്ക് നിക്ഷേപം നല്‍കുമെന്ന് പ്രഖ്യാപിച്ചു. 15 മുതല്‍ 24 വയസ് വരെയുള്ള യുവാക്കള്‍ക്കായി നിയമിക്കല്‍, പരിശീലനം, ജോലി എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ നികത്തുന്നതിന് തൊഴിലുടമകള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നതിന് ഈ നിക്ഷേപതുക പ്രയോജനപ്പെടുത്തും. പ്രവിശ്യ പറയുന്നതിനുസരിച്ച്, പുതിയ സംരംഭത്തിലൂടെ 2,500 യുവാക്കള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 

ആല്‍ബെര്‍ട്ട യൂത്ത് എംപ്ലോയ്‌മെന്റ് ഇന്‍സെന്റീവ് ഒക്ടോബറില്‍ ആരംഭിക്കും. ബിസിനസുകള്‍ക്ക് രണ്ട് ഇന്‍സെന്റീവ് തുകകളില്‍ ഒന്ന് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്നും അറിയിച്ചു.