ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയുണ്ടെന്ന്  സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക

By: 600110 On: Sep 12, 2025, 1:14 PM

 

ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിരാശയുണ്ടെന്ന്  സറെയിലെ ക്യാൻസർ ബാധിതയായ സ്കൂൾ അധ്യാപിക. കനേഡിയൻ ആരോഗ്യ പരിപാലന സംവിധാനത്തിൽ ചികിത്സയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിനെയാണ് അവർ വിമർശിച്ചത്.  ബ്രെയിൻ ക്യാൻസറുമായി മല്ലിടുന്ന 37 വയസ്സുള്ള ഐറിസ് ശർമ്മ മെഡിക്കൽ ചെലവുകൾക്കായി ഓൺലൈനിലൂടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ വരെ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന് ഐറിസ് ശർമ്മ പറയുന്നു.  തുടർന്ന് ഇങ്ങോട്ട്  ആരോഗ്യത്തിൽ ഭയാനകമായ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയെന്ന് അവർ പറയുന്നു. 
എന്നാൽ എംആർഐ എടുക്കാൻ ഏകദേശം ഒമ്പത് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. തുടർന്നാണ് ബ്രെയിൻ ട്യൂമർ ആണ് ബാധിച്ചത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.  ബിസിയിലെ ആരോഗ്യ സംവിധാനത്തിലെ ദുഷ്‌കരമായ സാഹചര്യങ്ങളും നീണ്ട കാത്തിരിപ്പും കാരണം  മാതാപിതാക്കളോടൊപ്പം അടിയന്തര ചികിത്സയ്ക്കായി മെക്സിക്കോ സിറ്റിയിലേക്ക് പോയന്നും ശർമ്മ പറയുന്നു. നേർവ് ബ്ലോക്കർ സ്വീകരിച്ചതിനുശേഷം, ആരോഗ്യത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടായി എന്നും  ഒരു GoFundMe കാമ്പെയ്‌ൻ ആരംഭിച്ച് ചികിത്സയ്ക്കായി  $16,000-ൽ കൂടുതൽ സമാഹരിച്ചുവെന്നും അവർ പറഞ്ഞു.