സെപ്റ്റംബർ 11 ആക്രമണത്തിൻ്റെ 24-ാം വാർഷികം വൈകാരിക ചടങ്ങുകളോടെ അനുസ്മരിച്ച് അമേരിക്ക. ഭീകരാക്രമണം ഉണ്ടായിട്ട് 24 വർഷം പിന്നിടുമ്പോഴും ആ നടുക്കത്തിൻ്റെ വ്യാപ്തി രാജ്യത്തെ വിട്ടു പോയിട്ടില്ല. 2001 സെപ്റ്റംബർ 11നാണ് രാജ്യത്തെ നടുക്കി കൊണ്ട് ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലും പെൻ്റഗണിലും പെൻസിൽവാനിയയിലെ ഷാങ്ക്സ്‌വില്ലെയിലും അനുസ്മരണ പരിപാടികൾ നടന്നു.
ആക്രമണത്തിൽ മരിച്ചവരെ മൗനമായി അനുസ്മരിച്ചു പിന്നീട് മണികൾ മുഴക്കി. കൊല്ലപ്പെട്ട ഏകദേശം 3,000 പേരുടെ പേരുകൾ വായിക്കുകയും ചെയ്തതോടെയാണ് അനുസ്മരണ ചടങ്ങുകൾ പൂർത്തിയായത്. യൂട്ടാ കോളേജിൽ ട്രംപിൻ്റെ വിശ്വസ്തനായ ചാർളി കിർക്കിൻ്റെ കൊലപാതകത്തെത്തുടർന്ന് ഗ്രൗണ്ട് സീറോയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അവിടെ നടന്ന അനുസ്മരണത്തിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും ഭാര്യ ഉഷ വാൻസും പരിപാടിയിൽ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അവർ , സാൾട്ട് ലേക്ക് സിറ്റിയിൽ കിർക്കിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കാൻ പോയതിനാൽ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തില്ല