അറസ്റ്റിലായ റോബർട്ട് ഫ്ലോയ്ഡ് റെൻഡാൽ എന്ന ആൽബെർട്ട സ്വദേശി ഐസിസ് പ്രചാരകനായിരുന്നുവെന്ന് പോലീസ്

By: 600110 On: Sep 12, 2025, 12:41 PM

 

പൊലീസ് അറസ്റ്റു ചെയ്ത റോബർട്ട് ഫ്ലോയ്ഡ് റെൻഡാൽ എന്ന ആൽബെർട്ട സ്വദേശി ഐസിസ് പ്രചാരകനായിരുന്നുവെന്ന് പോലീസ്. സുലൈമാൻ ദാവൂദ് അൽ-കനാദി" എന്ന അപരനാമത്തിലാണ് ഇയാൾ ഐസിസിനായി പ്രചരണങ്ങൾ നടത്തിയത്.  അമേരിക്കയിലുണ്ടായ സെപ്റ്റംബർ 11 ഭീകരരാക്രമണത്തെക്കാൾ ശക്തമായ തീവ്രവാദി ആക്രമണങ്ങൾ നടത്താൻ ഇസ്ലാമിക് സ്റ്റേറ്റിനായി വ്യാപകമായ പ്രചാരണം ഇയാൾ നടത്തിയെന്നും പൊലീസ് പറയുന്നു. 

ഐസിസ് മാസികയായ വോയ്‌സ് ഓഫ് ഖുറാസാനിൽ,  ഭീകര സംഘടനയുടെ അന്തരിച്ച നേതാവ് അബൂബക്കർ അൽ-ബാഗ്ദാദിയെ പുകഴ്ത്തിയും  ജൂതന്മാരെ പൈശാചികവൽക്കരിച്ചും ഇയാൾ എഴുതിയിരുന്നു.  കേസിൽ ആർ‌സി‌എം‌പി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട്  അടുത്തിടെ പുറത്തുവന്ന കോടതി രേഖകൾ ഇക്കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്. നേരത്തെ കശാപ്പുകാരനായി ജോലി ചെയ്തിട്ടുള്ള ഇയാൾ, എഡ്മണ്ടൺ ആസ്ഥാനമായുള്ള ഒരു ട്രക്കിംഗ് കമ്പനിയിലും ജോലി ചെയ്തിരുന്നു. ക്യൂബെക്ക് കോടതി പുറപ്പെടുവിച്ച ആർ‌സി‌എം‌പി അറസ്റ്റ് വാറണ്ട് പ്രകാരം ഇയാളുടെ യഥാർത്ഥ പേര് റോബർട്ട് ഫ്ലോയ്ഡ് റെൻഡാൽ എന്നാണ്. 2023 സെപ്റ്റംബറിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതി അൽ-കനാദിയുടെ ഇൻ്റർനെറ്റ് ഉപയോഗം നിയന്ത്രിക്കുകയും എഡ്മണ്ടണിലെ ഒരു ഡീ-റാഡിക്കലൈസേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്