CUMIS ജനറൽ ഇൻഷുറൻസ് കമ്പനി ആൽബർട്ടയിലെ സേവനം അവസാനിപ്പിക്കുന്നു

By: 600110 On: Sep 11, 2025, 2:20 PM

 

ആൽബെർട്ടയ്ക്ക് മറ്റൊരു ഓട്ടോ ഇൻഷുറൻസ് കമ്പനിയെ കുടി നഷ്ടമാകും. CUMIS ജനറൽ ഇൻഷുറൻസ് കമ്പനി അടുത്ത വർഷത്തോടെ  പ്രവിശ്യ വിടാൻ പദ്ധതിയിടുന്നതതോടെ ആണിത്. കോഓപ്പറേറ്റേഴ്സ് ജനറൽ ഇൻഷുറൻസിൻ്റെ അനുബന്ധ സ്ഥാപനമായ CUMIS 2026 ജനുവരി 1 മുതൽ ഓട്ടോ, ഹോം ഇൻഷുറൻസ് നൽകുന്നത് നിർത്തും. 
ആൽബെർട്ട വിപണി വിടാൻ അനിവാര്യമായ തീരുമാനം എടുക്കുകയാണെന്നാണ്  CUMIS പ്രഖ്യാപിച്ചിരിക്കുന്നത് .

വർദ്ധിച്ചുവരുന്ന ഓട്ടോ ക്ലെയിമുകളുൾപ്പെടെ വിപണിയിലെ തുടർച്ചയായ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് പ്രഖ്യാപനത്തിൽ പറയുന്നു.  അടുത്ത വർഷം കമ്പനി ജനുവരി 1 മുതൽ ആൽബെർട്ടയിൽ  ഓട്ടോ,  ഹോം ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യില്ല. നിലവിലുള്ള പോളിസി ഉടമകൾക്ക് 2026 ൽ അവരുടെ പോളിസികൾ കാലഹരണപ്പെടുന്നതുവരെ തുടർന്നും പരിരക്ഷ ലഭിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആൽബെർട്ട വിട്ടുപോയ ഇൻഷുറൻസ് ദാതാക്കളുടെ നിരയിലെ ഏറ്റവും പുതിയതാണ്  CUMIS ൻ്റെ  വിടവാങ്ങൽ. 2023-ൽ സെനിത്ത് ഇൻഷുറൻസ് വിപണിയിൽ നിന്ന് പിന്മാറിയിരുന്നു.