വളരെയധികം ചെലവേറിയതാണെന്ന് കരുതുന്നതിനാല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒഴിവാക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ 42 ശതമാനം പേര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് ഇല്ലെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ പോളിസീമീയും ആംഗസ് റീഡും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ വെളിപ്പെടുത്തുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നില്ലെന്ന് 49 ശതമാനം പേര്‍ പറയുന്നു.
കുട്ടികളുള്ളവരും ലൈഫ് ഇന്‍ഷുറന്‍സ് ഒഴിവാക്കുകയാണെന്ന് പോളിസിമീ സിഇഒ ആന്‍ഡ്രൂ ഓസ്‌ട്രോ പറഞ്ഞു. അഫോര്‍ഡബിളിറ്റിയാണ് ഏറ്റവും വലിയ തടസ്സം. കാനഡയില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ചെലവേറിയതാണെന്ന് മൂന്നില്‍ ഒരാള്‍ പറയുന്നു. കുട്ടികളുള്ള വീടുകളില്‍ ഇത് 42 ശതമാനമായി വര്‍ധിക്കുന്നുവെന്നും ഓസ്‌ട്രോ വ്യക്തമാക്കി.
പോളിസിയെ ആശ്രയിച്ച് കാനഡയിലെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ 15 ഡോളറിനും 300 ഡോളറിനും ഇടയിലാകാം. 20 വര്‍ഷത്തെ ടേം പോളിസില്‍ നോണ്‍-സ്‌മോക്കറായ ഓരാള്‍ക്ക്, 40 വയസ്സുള്ള സ്ത്രീക്ക് 33.27 ഡോളറും, 40 വയസ്സുള്ള പുരുഷന് 44.96 ഡോളറുമാണ് പ്രതിമാസ നിരക്കെന്നാണ് കണക്കുകള്‍.
ഉയര്‍ന്ന ജീവിതച്ചെലവ് തങ്ങളുടെ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വൈകിപ്പിച്ചതായി പത്തില്‍ ഒരാള്‍ പറയുന്നു. അതേസമയം, 27 ശതമാനം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് സര്‍വേയില്‍ പറയുന്നു.