ഈ വര്‍ഷം 80 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ അപേക്ഷകള്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പറയുന്നു.
കനേഡിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഡാറ്റ പ്രകാരം, 2024 ല്‍ കാനഡയില്‍ ഏകദേശം 1.88 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാത്രമേ പുതുതായി ചേര്‍ത്തിട്ടുള്ളൂ. രണ്ട് വര്‍ഷം മുമ്പ്, ഈ സംഖ്യ ഇതിന്റെ ഇരട്ടിയിലധികമായിരുന്നു. 31 ശതമാനം പേര്‍ ഇഷ്ടപ്പെടുന്ന കാനഡ മറികടന്ന് ജര്‍മ്മനി ഒന്നാമതെത്തിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്‍ഗണനയും മാറി. കാനഡയുടെ മുന്‍ഗണന 2022 ല്‍ 18 ശതമാനം ആയിരുന്നത് 2024 ല്‍ 9 ശതമാനം കുറഞ്ഞു.
ഭവന ക്ഷാമം, അടിസ്ഥന സൗകര്യ സമ്മര്‍ദ്ദങ്ങള്‍, ദേശീയ, പ്രാദേശിക രാഷ്ട്രീയ സമ്മര്‍ദ്ദം തുടങ്ങിയവയാണ് കാനഡയെ കുടിയേറ്റ നിയന്ത്രണത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.