ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് ഏവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Sep 9, 2025, 10:58 AM

 

ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് അവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി.  തെക്കൻ ഒൻ്റാരിയോയിൽ ഒരു ദീർഘദൂര ട്രെയിൽ റണ്ണിൽ ആണ് അദ്ദേഹം മത്സരിച്ചത്. ടൊറൻ്റോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് നടക്കുന്ന വാർഷിക മത്സരമായ ഹാലിബർട്ടൺ ഫോറസ്റ്റ് ട്രെയിൽ റേസിലാണ് കാർണി ഓടിയത്.  26 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

120 പേർ പങ്കെടുത്ത ഓട്ടത്തിൽ 58ആം സ്ഥാനത്താണ് കാർണി ഫിനിഷ് ചെയ്തത്.  മൂന്ന് മണിക്കൂർ 45 മിനിറ്റിലാണ് അദ്ദേഹം ഓടിയെത്തിയത്. കാനഡയിലെ ഏറ്റവും ദുഷ്‌കരമായ ട്രെയിൽ റണ്ണുകളിൽ ഒന്നാണ് ഇതെന്ന്  സംഘാടകനായ ടെഗൻ ലെഗ്ഗ്  പറഞ്ഞു. കുത്തനെയുള്ള കുന്നുകളും പാറക്കെട്ടുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.  കാർണി വളരെ ശക്തനായ ഒരു ഓട്ടക്കാരനാണെന്നും ജംഗ് പറഞ്ഞു. ജൻമദിനം ആഘോഷിക്കുന്ന കാർണിയുടെ ഭാര്യയും  സുരക്ഷാ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ട്രെയിൽ റണ്ണിൽ പങ്കെടുത്തിരുന്നു.