വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനൊപ്പം കുറഞ്ഞ വേതനക്കാരെ സാമ്പത്തിക സ്ഥിരതയിലെത്തിക്കാനും കാനഡയിലെ അഞ്ച് പ്രവിശ്യകളില്‍ ഒക്ടോബര്‍ 1 മുതല്‍ പുതിയ മിനിമം വേതനം പ്രാബല്യത്തില്‍ വരികയാണ്. എന്നാല്‍ ആല്‍ബെര്‍ട്ടയില്‍ ഇപ്പോഴും മിനിമം വേതനം മാറ്റമില്ലാതെ തുടരുകയാണ്. മറ്റ് പ്രവിശ്യകളില്‍ മിനിമം വേതനം ഉയരുമ്പോള്‍ കാനഡയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള നിരക്കായിരിക്കും ആല്‍ബെര്‍ട്ടയിലേത്. സസ്‌ക്കാച്ചെവനില്‍ മണിക്കൂറിന് 15.35 ഡോളറായി മിനിമം വേതനം ഉയരുമ്പോള്‍ ആല്‍ബെര്‍ട്ടയില്‍ മണിക്കൂറിന് 15 ഡോളറാണ് മിനിമം വേതന നിരക്ക്.
ആല്‍ബെര്‍ട്ടയിലെ പൊതു മിനിമം വേതനം 2018 ല്‍ മണിക്കൂറിന് 15 ഡോളറായി നിശ്ചയിച്ചതിന് ശേഷം വര്‍ധനവ് ഉണ്ടായിട്ടില്ല. 2019 ലാണ് പിന്നീട് ക്രമീകരണം വന്നത്. എന്ന് 18 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറിന് 13 ഡോളറായി കുറച്ചു. അതിന് ശേഷം കൂടുതല്‍ മാറ്റങ്ങളോ വര്‍ധനവോ ഷെഡ്യൂള്‍ ചെയ്തില്ല.
കാനഡയിലെ 13 പ്രവിശ്യകളിലും പ്രദേശങ്ങളിലും, 2018 മുതല്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കുകയോ 2025 ല്‍ അങ്ങനെ ചെയ്യാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ചെയ്യാത്ത ഒരേയൊരു ജൂറിസ്ഡിക്ഷന്‍ ആല്‍ബെര്‍ട്ട മാത്രമാണ്.