മാലിന്യം കുറയ്ക്കുന്നതിനും പുനരുപയോഗവും പുനരുല്‍പ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുമായി കാല്‍ഗറിയില്‍ കര്‍ബ്‌സൈഡ് ട്രഷര്‍ ഹണ്ട് എന്ന പേരില്‍ പ്രോഗ്രാം അവതരിപ്പിച്ച് സിറ്റി. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യങ്ങളിലാണ് നിധി കണ്ടെത്തല്‍ പരിപാടി സംഘടിപ്പിക്കുന്നത്. സൗജന്യമായി വിലപിടിപ്പുള്ള വസ്തു കണ്ടെത്തി സ്വന്തമാക്കാനുള്ള പദ്ധതിയാണിത്.
ആശയം വളരെ ലളിതമാണ്. താമസക്കാര്‍ക്ക് ഇനി ആവശ്യമില്ലാത്ത ഉപയോഗിച്ചതായ, എന്നാല്‍ വീണ്ടും ഉപയോഗിക്കാവുന്നതുമായ വസ്തുക്കള്‍ ട്രഷര്‍ ഹണ്ടിനായി വെക്കാം. ഡ്രൈവ്‌വേകള്‍, നടപ്പാതകള്‍ എന്നിയിടങ്ങളില്‍ വെക്കാം. ഈ വസ്തു ആര്‍ക്ക് വേണമെങ്കിലും കണ്ടെത്തുകയും അവ സ്വന്തമാക്കാനും സാധിക്കും. വസ്തുക്കള്‍ വെക്കുമ്പോള്‍ 'സൗജന്യമായത്' എന്ന് ലേബല്‍ വെക്കണം.
മാലിന്യക്കൂമ്പാരങ്ങളില്‍ ഉപയോഗം കഴിഞ്ഞ് ആവശ്യമില്ലാത്തവ എത്തുന്നത് തടയാനും അവ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകാനും അതുവഴി പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും നിധി കണ്ടെത്തല്‍ പ്രോഗ്രാം സഹായിക്കുമെന്ന് സിറ്റി പറയുന്നു. വസ്തുക്കള്‍ എവിടെ വെക്കണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിറ്റി വെബ്‌സൈറ്റില്‍ നിന്നും അറിയാം.