ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സ്ഥിതി അത്യന്തം ആപൽക്കരമെന്ന്​ യുഎൻ

By: 600007 On: Sep 6, 2025, 3:17 PM

 

 

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. സ്ഥിതി അത്യന്തം ആപൽക്കരമെന്ന്​ യുഎൻ. ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന്​ ​ഇസ്രായേൽ ഇനന്‍റലിജൻസ്​ വിഭാഗം ബന്ധുക്കളെ അറിയിച്ചു. 9 കുട്ടികൾ ഉൾപ്പെടെ 59 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ്​ ഫ്ലോട്ടിലയെ തടയാനൊരുങ്ങിയിരിക്കുകയാണ് ഇസ്രായേൽ നാവിക സേന. ഗാസ സിറ്റി പിടിച്ചടക്കാൻ ആക്രമണം ശക്​തമാക്കി ഇസ്രായേൽ. നഗരത്തിലെ മുഴുവൻ കെട്ടിടങ്ങളും ഇടിച്ചു നിരപ്പാക്കാനാണ്​ നീക്കം. ഗാസ സിറ്റിയിലെ പതിനാറ്​ നില കെട്ടിടത്തിൽ നിന്ന്​ താമസക്കാരോട്​ ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഗാസയിൽ നരകവാതിൽ തുറക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി. ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഴിയാനുള്ള ഭീഷണി.