പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By: 600007 On: Sep 4, 2025, 5:30 AM

 

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. എന്നാൽ അധികം ആളുകളും ഇന്ന് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതായി കണ്ട് വരുന്നു. പ്രാതൽ ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി ​ഗവേഷകർ വ്യക്തമാക്കുന്നു.

ഇന്റർനാഷണൽ ജേണൽ ഓഫ് ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതും ഉയർന്ന രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് 14,000-ത്തിലധികം മുതിർന്നവരിൽ നിന്നുള്ള ഡാറ്റ അവലോകനം ചെയ്തു.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്ന ആളുകൾക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.