ശരീരത്തിന്റെ 95 ശതമാനം ഭാഗത്തും ടാറ്റൂ ചെയ്തിരുന്ന ബ്രസീലുകാരനായ ലിയാന്‍ഡ്രോ ഡിസൂസ ഇപ്പോള്‍ പൂര്‍ണമായും മാറിയ രൂപത്തിലാണ്. ശരീരത്തിലെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്ത് പഴയ നിലയിലേക്ക് മാറി. എന്നാല്‍ ടാറ്റൂകള്‍ നീക്കം ചെയ്യാനായി അഞ്ച് ദുരിതപൂര്‍ണമായ ശസ്ത്രക്രിയകള്‍ക്കാണ് ലിയാന്‍ഡ്രോ വിധേയനായത്. ഒരിക്കല്‍ ബ്രസീലിലെ ഏറ്റവുമധികം ടാറ്റൂ ചെയ്ത മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ലിയാന്‍ഡ്രോ, ഇപ്പോള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത വിധത്തില്‍ മാറിപ്പോയി. ടാറ്റൂ ചെയ്തതിനേക്കാള്‍ മൂന്നിരട്ടി വേദനയുണ്ട് ഇത് നീക്കം ചെയ്യാനെന്ന് ലിയാന്‍ഡ്രോ പറയുന്നു.
ലിയാന്‍ഡ്രോ തന്റെ പുതിയ രൂപം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. നിരവധി പേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ലണ്ടനിലെ ഹെല്‍ ടാറ്റൂ എന്ന സ്ഥാപനത്തിലാണ് ലിയാന്‍ഡ്രോ ലേസര്‍ ചികിത്സയ്ക്ക് വിധേയനായത്. ടാറ്റൂ നീക്കം ചെയ്തതോടെ ലിയാന്‍ഡ്രോയ്ക്ക് ആത്മവിശ്വാസവും പുതിയ ജോലിയും ലഭിച്ചുവെന്നാണ് ഹെല്‍ ടാറ്റൂ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.