ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാനുള്ള എളുപ്പവഴി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്രദമായവയാണ് പെയ്ഡ് സര്‍വേ സൈറ്റുകള്‍. സ്‌പോര്‍ട്‌സ്, ഫുഡ്, ഇവന്റുകള്‍ തുടങ്ങിയവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ സര്‍വേ നടത്തി അതിലൂടെ അഭിപ്രായങ്ങള്‍ പങ്കിട്ട് പണം സമ്പാദിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു നിശ്ചിത പരിധിയിലെത്താന്‍ ആവശ്യമായ പോയിന്റുകള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ പേപാല്‍ പേയ്‌മെന്റുകള്‍, ഇ-ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വഴി പോയിന്റുകള്‍ റെഡീം ചെയ്യാന്‍ സാധിക്കും.
പെയ്ഡ് സര്‍വേകള്‍ സമ്പന്നരാക്കുകയില്ലെങ്കിലും ജീവിതച്ചെലവുകളില്‍ ഒരുപരിധി വരെ ഈ പണം ഉപകാരപ്രദമാകും. ആംഗസ് റീഡ് സര്‍വേ, കാഡില്‍, ഇപ്‌സോസ് ഐ സേ, സ്വാഗ് ബക്ക്‌സ്, ഗൂഗിള്‍ ഒപ്പീനിയന്‍ റിവാര്‍ഡ്‌സ്, ലിയോ, മാരു വോയിസ് കാനഡ, പ്രോളിഫിക്, പ്രൈം ഒപ്പീനിയന്‍ തുടങ്ങി നിരവധി പെയ്ഡ് ഓണ്‍ലൈന്‍ സര്‍വേ സൈറ്റുകള്‍ ഉണ്ട്. ഇവയിലൂടെ സര്‍വേ നടത്തുന്നതിലൂടെ പണം സമ്പാദിക്കാം.