ഓട്ടവയിൽ യഹൂദവിരുദ്ധതക്കെതിരെ നടപടി ആവശ്യപ്പെട്ട് 32 ലിബറൽ എംപിമാരുടെ കത്ത്

By: 600110 On: Sep 2, 2025, 1:07 PM

 

ഓട്ടവയിൽ യഹൂദ വനിതയ്ക്ക് കുത്തേറ്റതിന് പിന്നാലെ  യഹൂദവിരുദ്ധതക്കെതിരെ നടപടി ആവശ്യപ്പെട്ട് 32 ലിബറൽ എംപിമാരുടെ കത്ത്. കാനഡയിൽ വർധിച്ചുവരുന്ന യഹൂദവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലിബറൽ എംപിമാരിൽ അഞ്ചിൽ ഒരു ഭാഗം പേർ സംയുക്ത കത്ത് പുറത്തിറക്കിയത്. മൗണ്ട് റോയൽ എംപി ആൻ്റണി ഹൗസ്‌ഫാദർ ഉൾപ്പെടെ 32 ലിബറൽ പാർലമെൻ്റ് അംഗങ്ങളാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.

രാജ്യത്ത് യഹൂദവിരുദ്ധ നിലപാടുകൾ നിന്ദ്യമായ രീതിയിൽ ഉയരുകയാണെന്നും  ഇതിനെതിരെ നടപടി വേണമെന്നും കത്തിലൂടെ എംപിമാർ ആവശ്യപ്പെടുന്നു.  യഹൂദ വനിതയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ 71 കാരനായ ഒരാളെ ഓട്ടവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു സംഭവം എങ്കിൽ അത് ഞെട്ടിക്കുന്ന ഒന്നായിരുന്നേനെ എന്നും  ഇന്നത് സാധാരണ സംഭവമായി എന്നും എംപിമാർ  കത്തിൽ പറയുന്നു. സെപ്റ്റംബർ 15-ന് പാർലമെൻ്റ് വീണ്ടും സമ്മേളിക്കാതിരിക്കെയാ എംപിമാരുടെ ഈ കത്ത്.