സെപ്റ്റംബര്‍ 2ന് സ്‌കൂളുകള്‍ തുറക്കുകയാണ്. കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോള്‍ നിരത്തുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സറേ പോലീസ് സര്‍വീസ്(SPS) മുന്നറിയിപ്പ് നല്‍കി. ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ റോഡുകളില്‍ ഗതാഗതകുരുക്കുകളും തിരക്കും കൂടുതല്‍ സൈക്ലിസ്റ്റുകളും കാല്‍നടയാത്രക്കാരുമുണ്ടാകും. അതിനാല്‍ ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികളോടും ജാഗ്രത പാലിക്കാന്‍ പോലീസ് ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ ചുറ്റുപാടുകള്‍ സംബന്ധിച്ച് ബോധവാന്മാരായിരിക്കണമെന്നും ശ്രദ്ധിച്ച് നിരത്തുകള്‍ ഉപയോഗിക്കണമെന്നും സ്ട്രീറ്റുകള്‍ മുറിച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.