അറവുശാലയില്‍ നിന്നും രക്ഷപ്പെട്ട ഫ്രാന്‍സിസ് എന്ന പന്നിക്കുട്ടിയെ ആദരിക്കാന്‍ പുതിയ പ്രതിമ അനാച്ഛാദനം ചെയ്ത് ആല്‍ബെര്‍ട്ട 

By: 600002 On: Sep 2, 2025, 10:27 AM

 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കശാപ്പുശാലയില്‍ നിന്ന് ഉയരമുള്ള വേലി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഫ്രാന്‍സിസ് എന്ന് വിളിക്കുന്ന പന്നിക്കുട്ടിയോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച ആല്‍ബെര്‍ട്ടയില്‍ പ്രതിമ അനാച്ഛാദനം ചെയ്തു. റെഡ് ഡീറിലെ സെന്‍ട്രല്‍ സ്‌പ്രേ ആന്‍ഡ് പ്ലേ പാര്‍ക്കിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വേലിക്ക് മുകളിലൂടെ ചാടുന്ന രീതിയിലുള്ള വെങ്കല പ്രതിമാണ് സ്ഥാപിച്ചിരിക്കുന്നത്.

1990 ജൂലൈയിലാണ് ഫ്രാന്‍സിസ് അറവുശാലയില്‍ നിന്നും 1.2 മീറ്റര്‍ ഉയരമുള്ള വേലി ചാടി രക്ഷപ്പെട്ട സംഭവമുണ്ടായത്. തുടര്‍ന്ന് അഞ്ച് മാസത്തിനിടെ മൂന്ന് തവണ പിടികൂടാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതില്‍ നിന്നെല്ലാം വിദഗ്ധമായി ഫ്രാന്‍സിസ് രക്ഷപ്പെട്ടു. എന്നാല്‍ ഒടുവില്‍ ട്രാന്‍ക്വിലൈസര്‍ ഉപയോഗിച്ച് അവനെ പിടികൂടി. 

108 കിലോഗ്രാം ഭാരമുണ്ടായിരുന്നു ഫ്രാന്‍സിസിന്. ഫാമില്‍ നിന്നും കശാപ്പ് ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിടികൂടി മൂന്ന് ദിവസത്തിന് ശേഷം ഫ്രാന്‍സിസ് ട്രാന്‍ക്വിലൈസര്‍ മൂലമുണ്ടായ മൂത്രാശയ അണുബാധ മൂലം മരണമടഞ്ഞു.