'ടെററിസം പീസ് ബോണ്ട്' നേരിടുന്നയാൾക്ക് ഇൻ്റർനെറ്റ് ഉപയോഗത്തിനും പാസ്‌പോർട്ട് കൈവശം വയ്ക്കുന്നതിനും വിലക്ക്

By: 600110 On: Sep 1, 2025, 1:57 PM

 

'ടെററിസം പീസ് ബോണ്ട്' നേരിടുന്ന പ്രിൻസ് എഡ്വേർഡ് ദ്വീപുവാസിക്ക് ഇൻ്റർനെറ്റ് ഉപയോഗം,  പാസ്‌പോർട്ട് കൈവശം വയ്ക്കൽ തുടങ്ങിയവയ്ക്ക് വിലക്ക്. 51 വയസ്സുള്ള ഡാനിയേൽ ഡെസ്മണ്ട് ക്രൗഡറിനെതിരെയാണ് ടെററിസം പീസ് ബോണ്ട് നിലനിൽക്കുന്നത്. ഇയാൾക്ക് എതിരെ  തീവ്രവാദ കുറ്റകൃത്യം ചുമത്താൻ സാധ്യതയേറി.  

ഫെബ്രുവരിയിൽ ഇയാളുടെ  വീട്ടിൽ വെച്ച്   3D പ്രിൻ്റഡ് തോക്കിൻ്റെ ഭാഗങ്ങൾ പിടിച്ചെടുത്തതായും ഇയാളെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. തോക്ക് നിർമ്മാണം, തോക്ക് നിർമ്മിക്കുന്നതിനുള്ള കമ്പ്യൂട്ടർ ഡാറ്റ കൈവശം വയ്ക്കൽ, തോക്ക് കൈവശം വയ്ക്കൽ തുടങ്ങി എട്ട് കുറ്റങ്ങളാണ് ഡാനിയേൽ ഡെസ്മണ്ട് ക്രൗഡറിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൗഡറിനെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. ഒരു വർഷത്തേക്ക് പ്രാബല്യത്തിൽ വരുന്ന ടെററിസം പീസ് ബോണ്ടിൽ 29 നിബന്ധനകളുണ്ട്. അതിൽ ക്രൗഡർ വീട്ടിൽ നിന്ന് പോകുമ്പോൾ രേഖയുടെ പകർപ്പ് കൈവശം വയ്ക്കണമെന്നും പ്രവിശ്യയ്ക്ക് പുറത്തേയ്ക്ക് പോകുമ്പോൾ രേഖാമൂലമുള്ള സമ്മതം വാങ്ങണമെന്നും പറയുന്നു.  ക്രൗഡറിന് ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യുന്നതിനും സ്മാർട്ട്‌ഫോൺ പോലെ ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഉപകരണം കൈവശം വയ്ക്കുന്നതിനും സോഷ്യൽ മീഡിയ സൈറ്റുകൾ ആക്‌സസ് ചെയ്യുന്നതിനും ഉൾപ്പെടെ വിലക്കുണ്ട്