കാല്‍ഗറി മുന്‍ എംഎല്‍എയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു 

By: 600002 On: Sep 1, 2025, 11:02 AM

 

കാല്‍ഗറിയിലെ മുന്‍ എംഎല്‍എയുടെ മകന്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മുന്‍ എംഎല്‍എ പ്രഭ് സിംഗിന്റെ മൂത്തമകന്‍ അര്‍ജുന്‍ സിംഗ് ഗില്‍(20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 16 അവന്യു, 10 സ്ട്രീറ്റ് എന്‍ഡബ്ല്യുവിലെ ഇന്റര്‍സെക്ഷനില്‍ വെച്ച് അര്‍ജുന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  

യുവാവ് അമിതവേഗതയിലായിരുന്നുവെന്നും റെഡ് സിഗ്നലില്‍ നിര്‍ത്താന്‍ കഴിയാതെ കാറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.