കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം നിറയൊഴിച്ച് മരിച്ചു

By: 600110 On: Aug 30, 2025, 1:37 PM

കാൽഗറിയിൽ പൊലീസിന് നേരെ വെടിയുതിർത്ത അക്രമി ഒടുവിൽ സ്വയം നിറയൊഴിച്ച് മരിച്ചു. ക്രിമിനൽ പട്ടികയിൽ ഉള്ള എൽവിസ് വുക്കാജ് ആണ് സ്വയം വെടിവെച്ച് മരിച്ചത്.  

ക്രസൻ്റ് റോഡിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്തതിനു ശേഷം തൊട്ടടുത്തുള്ള ഒരു വീട്ടിൽ കയറി പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാൾക്കായി കാനഡ മുഴുവൻ വാറണ്ട്  പുറപ്പെടുവിച്ച് പൊലീസ്  തിരയുകയായിരുന്നു.  അതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. ഏകദേശം മൂന്ന് മണിക്കൂറോളം പൊലീസും ഇയാളും തമ്മിൽ ഏറ്റുമുട്ടി. ഒടുവിലാണ് വുക്കാജ് സ്വയം നിറയൊഴിച്ചത്.  നിരവധി സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്  വിചാരണ നേരിടുകയായിരുന്ന ഇയാൾ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.  കഴിഞ്ഞയാഴ്ച കണങ്കാലിൽ നിന്ന് ഇലക്ട്രോണിക് ട്രാക്കർ നീക്കം ചെയ്തതിന് പിന്നാലെയാണ്  31 കാരനായ എൽവിസ് വുകജിനെതിരെ  വാറണ്ട് പുറപ്പെടുവിച്ചത്.