എഡ്മന്റണില്‍ വൈദ്യുതാഘാതമേറ്റ് 13 വയസ്സുകാരന്‍ മരിച്ചു

By: 600002 On: Aug 30, 2025, 11:31 AM

 

സൗത്ത്‌വെസ്റ്റ് എഡ്മന്റണില്‍ വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള ആണ്‍കുട്ടി മരിച്ചതായി ആര്‍സിഎംപി അറിയിച്ചു. വാര്‍ബര്‍ഗ് ഹട്ടറൈറ്റ് കോളനിയില്‍ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ജോലി ചെയ്യുമ്പോള്‍ സ്ഥലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു. 

ഉടന്‍ STARS  എയര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിച്ചതായി ആര്‍സിഎംപി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍സിഎംപിയുടെ സഹായത്തോടെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി(ഒഎച്ച്എസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.