ആല്‍ബെര്‍ട്ട ടീച്ചേഴ്‌സ് അസോസിയേഷനും(എടിഎ)പ്രവിശ്യാ സര്‍ക്കാരും തമ്മിലുള്ള കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആല്‍ബെര്‍ട്ടയിലെ അധ്യാപകര്‍ പണിമുടക്ക് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഈ ആഴ്ച ഒരു മധ്യസ്ഥന്റെ സഹായത്തോടെ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
അതേസമയം, ഇതുവരെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ പ്രവിശ്യയിലെ 51,000 അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ യൂണിയന്‍ 72 മണിക്കൂര്‍ നോട്ടീസ് നല്‍കണം. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിഭവങ്ങള്‍ തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് എടിഎ സമരത്തിനൊരുങ്ങുന്നത്.