കാറിന് മുകളില്‍ സ്‌റ്റെയര്‍കെയ്‌സ് കെട്ടിവെച്ച് യാത്ര; മിസിസാഗയില്‍ യുവതിക്കെതിരെ കേസെടുത്തു 

By: 600002 On: Aug 29, 2025, 10:45 AM

 

മിസിസാഗയില്‍ കാറിന് മുകളില്‍ സ്‌റ്റെയര്‍കെയ്‌സ് കെട്ടിവെച്ച് യാത്ര ചെയ്ത യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഓഗസ്റ്റ് 26ന് ഉച്ചകഴിഞ്ഞ് 3:15 ഓടെ ക്വീന്‍സ്‌വേ, കാവ്ത്ര റോഡിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലൂടെ സ്‌റ്റെയര്‍കെയ്‌സുമായി സഞ്ചരിച്ച വനിതാ ഡ്രൈവര്‍ക്കെതിരെ മറ്റ് ഡ്രൈവര്‍മാര്‍ പീല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ പോലീസ് വുഡ്ബ്രിഡ്ജില്‍ താമസിക്കുന്ന 22 കാരിയായ യുവതിക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.