തണ്ണിമത്തന്‍
ഉയര്‍ന്ന ജിഐ അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. കാരണം ഇവയുടെ ജിഐ 72 ആണ്.
പൈനാപ്പിൾ
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയുടെ ജിഐ 59 - 66 ആണ്. അതിനാല്‍ പൈനാപ്പിളും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
വാഴപ്പഴം
കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 52 ആണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
മാമ്പഴം
മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
മുന്തിരി
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
ചെറി
ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ചെറി പഴം കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും.
ഉണക്കമുന്തിരി
ഉണക്കമുന്തിരിയുടെ ജിഐ 64 ആണ്. അതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല.